ദോഹ: വടകരയിലെ പ്രശസ്തമായതും പഴക്കമേറിയതുമായ ഗവൺമെൻ്റ് കോളേജ് മടപ്പള്ളിയിൽ നിന്നുള്ള പൂർവ്വ വിദ്യാർത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ GMAQ നാളെ ഔദ്യോഗികമായി ലോഞ്ച് ചെയ്യപ്പെടുന്നു. അൽ വക്രയിലെ ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആണ് റീകണക്ട് എന്ന പേരിൽ നടക്കുന്ന ലോഞ്ചിംഗ് പരിപാടി.
ഖത്തറിലെ മലയാളികളായ പ്രവാസി സമൂഹത്തിൽ ഗണ്യമായ പ്രാതിനിധ്യമുള്ള വടകരയിൽ നിന്നും ആയിരക്കണക്കിന് പൂർവ്വ വിദ്യാർഥികൾ ദോഹയിൽ ഉണ്ട്. ......
ദോഹ: ഖത്തറിന്റെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന് ഓർക്കാപ്പുറത്ത് നമ്മോട് വിടപറഞ്ഞ കെ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓർമ്മകൾ അയവിറക്കി കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം
ഫെബ്രുവരി 13 വെള്ളി വൈകുന്നേരം 6.30 ഐ സി സി അശോക ഹാളിൽ നടക്കുമെന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരിക്കെയാണ് അദ്ദഹം വിടപറഞ്ഞത്. അനുസ്മരണ സംഗമത്തിൽ ദോഹയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ......
ദോഹ: കണ്ണൂരുകാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, റോക്ക ജിം സഹകരണത്തോടെ ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. ഐൻ ഖാലിദ് – ഉം അൽ സനീം പാർക്കിലെ പ്രത്യേകമായി ഒരുക്കിയ പവലിയനിൽ, ആരോഗ്യ സംരക്ഷണത്തിന് സഹായകമായ വിവിധ കളികളും വ്യായാമങ്ങളും അരങ്ങേറി.
ആമുഖ പ്രസംഗത്തിൽ കുവാഖ് പ്രസിഡന്റ് നൗഷാദ് അബൂ യുവതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി നിത്യ വ്യായാമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ മത്സരങ്ങൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ചു. ഷൂട്ട് ആൻഡ് വിൻ, പെനാൽറ്റി ഷൂട്ട്, ഫൺ ഗെയിംസ് തുടങ്ങിയ മത്സരങ്ങളിൽ ഉപഭോക്താക്കൾ പങ്കെടുത്തു. ......
ദോഹ: ‘ഞാൻ സ്പോർട്സിനെ തിരഞ്ഞടുക്കുന്നു’ എന്ന ശീർഷകത്തിലുള്ള ഇത്തവണത്തെ ഖത്തർ ദേശീയ കായിക ദിനം കെഎംസിസി ഖത്തർ വിവിധവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിച്ചു. ഐബിഎൻ അജയാൻ പ്രോജക്ട്സ് റിയൽ എസ്റ്റേറ്റുമായി സഹകരിച്ച് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്താണ് പരിപാടികൾ സംഘടിപ്പിച്ചത്.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആവേശകരമായ ഫിറ്റ്നസ് ക്യാമ്പ്, വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോൾ ഔട്ട്, മാർഷ്യൽ ആർട്സ്, കൂടാതെ കുട്ടികൾക്കും വനിതകൾക്കുമായി ഒരുക്കിയ വിവിധ കായിക മത്സരങ്ങൾ എന്നിവ പരിപാടികളുടെ പ്രധാന ആകർഷണങ്ങളായി.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ......
ദോഹ: ഖത്തർ ദേശീയ ടീം നായകനും അൽ സദ്ദിന്റെ സൂപ്പർ താരവുമായ അക്രം അഫീഫിന്റെ സമീപകാലത്തെ റെക്കോർഡ് പ്രകടനം ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. അവസാനമായി കളിച്ച 13 മത്സരങ്ങളിൽ നിന്ന് മാത്രം 23 ഗോൾ പങ്കാളിത്തമാണ് (10 ഗോളുകൾ, 13 അസിസ്റ്റുകൾ) അഫീഫ് സ്വന്തമാക്കിയത്. ......
ദോഹ / റിയാദ്: ഖത്തറിനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക അതിവേഗ ഇലക്ട്രിക് ട്രെയിൻ പദ്ധതിയുടെ കരാറിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തന്ത്രപ്രധാനമായ തീരുമാനമെടുത്തത്.പദ്ധതി യാഥാർഥ്യമാകുന്നതോടെ
785 കിലോമീറ്റർ നീളുന്ന ഈ റെയിൽ പാതയിൽ ട്രെയിനുകൾ മണിക്കൂറിൽ 300 കിലോമീറ്ററിൽ അധിക വേഗതയിൽ സഞ്ചരിക്കും. ......
ദോഹ: ഫെഡറേഷൻ ഓഫ് ജിസിസി ചേംബേഴ്സിന്റെ (FGCCC) 24-ാം സെഷന്റെ പ്രസിഡന്റായി ഖത്തർ ചേംബർ ചെയർമാൻ ഷൈഖ് ഖലീഫ ബിൻ ജാസിം അൽതാനി ചുമതലയേറ്റു. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷൈഖ് ഫൈസൽ ബിൻ അബ്ദുള്ള അൽ റവാസിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.
ഖത്തറിലെയും ഗൾഫിലെയും സാമ്പത്തിക രംഗത്തെ പ്രമുഖ വ്യക്തിത്വമാണ് ഷൈഖ് ഖലീഫ ബിൻ ജാസിം അൽതാനി. ......
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന നസീം ഹെൽത്ത് കെയർ പ്രസന്റ്സ് ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്ൽ തുടർച്ചയായ രണ്ടാം തവണയും ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ 45.6 പോയിന്റുമായി ഓവറോൾ കിരീടം ചൂടി. രണ്ടാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്തും (21.25 പോയിന്റ്) മൂന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്തും (20.1 പോയിന്റ്) കരസ്ഥമാക്കി.
ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ കളർഫുൾ ഇനമായ മാർച്ച് പാസ്റ്റിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം സ്ഥാനവും, എടവണ്ണ പഞ്ചായത്ത് രണ്ടാം സ്ഥാനവും കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ......